മർകസ് മൈമൻ അസ്മാഹുൽ ഹുസ്ന വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി
മൊഗ്രാൽപുത്തൂർ: കോട്ടക്കുന്ന് മർകസ് മൈമൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെൻറ്ററിൽ സംഘടിപ്പിച്ച അസ്മാഹുൽ ഹുസ്ന വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപ്തി. വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരത്തിലധികം ആളുകൾ സംബന്ധിച്ചു. ദുആയും സ്മരണകളും നിറഞ്ഞ നിമിഷങ്ങളിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ മുഴുക്കണമെന്നും പുണ്യങ്ങൾ ഏറെയുള്ള റമദാൻ ആത്മീയത കൊണ്ട് ധന്യമാക്കണമെന്നും നൂറുസാദാത്ത് സയ്യിദ് ബായാർ തങ്ങൾ പറഞ്ഞു. സമാപന പ്രാർത്ഥനക്കും നസ്വീഹത്തിനും നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു തങ്ങൾ.
സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയിൽ മർകസ് മൈമൻ മുദരിസ് സയ്യിദ് ബദറുദീൻ അൽ ഹികമി ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം സഅദി ബദ്‌രിയ നഗർ പ്രഭാഷണം നടത്തി. സുലൈമാൻ സഖാഫി ദേശാംകുളം മജ്‌ലിസിന് നേതൃത്വം നൽകി. സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങൾ, അബ്ദുൽ കരീം മുസ്‌ലിയാർ, ഹകീം സഖാഫി മജൽ, നൗഫൽ സഖാഫി മൊഗർ, ശരീഫ് മദനി കമ്പാർ, നൗഷാദ് മൈമനി, ഫാറൂഖ് സഖാഫി, ബാദുഷ ഹാദി, അബ്ദുൽ ഹകീം ഹാജി, മമ്മു ഹാജി, മുഹമ്മദ് ഹാജി, ഉസ്മാൻ ഹാജി, ഷാഫി ഹാജി മജൽ, താഹിർ ഹാജി, അബ്ദുൽ റഹ്മാൻ ഹാജി, എ കെ കമ്പാർ തുടങ്ങിയ പ്രമുഖർ സംബന്ധിചു. അബ്ദുൽ റസാഖ് സഖാഫി സ്വാഗതവും ജവാദ് അഹമ്മദ് റസ്‌വി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



