'രുചിയുടെ രസക്കൂട്ട്'; അംഗഡിമുഗർ ഗവ:ഹയർ സെക്കൻഡറിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു
പുത്തിഗെ: അംഗഡിമുഗർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തന ഭാഗമായി 'ആരോഗ്യത്തിന്റെ രസക്കൂട്ടുകൾ' എന്ന പേരിൽ ഒമ്പതാം തരം വിദ്യാർത്ഥികൾ ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമായി. ഓട്ടട, കലത്തപ്പം, ഉള്ളിവട, കിഴങ്ങുവട, പഴംപൊരി, ഇലയപ്പം, പരിപ്പുവട തുടങ്ങി മുപ്പതോളം നാടൻ പലഹാരങ്ങൾ പരിപാടിയുടെ ഭാഗമായി പ്രദർശനം ചെയ്‌തു. പുതിയ കാല ഭക്ഷണ രീതികളോട് താല്പര്യം പുലർത്തുന്ന കുട്ടികൾക്ക് ഭക്ഷ്യമേള നവ്യാനുഭവമായി. 'യമ്മി ടമ്മി' എന്ന പേരിൽ ശാസ്ത്ര വിഷയത്തെ അടിസ്ഥാനമാക്കി പഴം, പച്ചക്കറി സാലഡുകൾ, ശംഖ് പുഷ്പ ജ്യൂസ്, മിന്റ് പാനീയങ്ങൾ, വെള്ളരി, മിൽക്ക് ഷെയ്ഖ് തുടങ്ങിയവയും പ്രദർശനത്തിൽ ഇടം പിടിച്ചു. ചടങ്ങിൽ മുഹമ്മദ് സയീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് ബഷീർ കൊട്ടുടൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ദീപ കെ വി ആശംസ അറിയിച്ചു. അധ്യാപകരായ ദീപ, ധന്യശ്രീ, ആമിന, സ്വാതി, സാബിൻ, അശ്വതി നേതൃത്വം നൽകി.
What's Your Reaction?
Like
2
Dislike
1
Love
0
Funny
0
Angry
0
Sad
0
Wow
0



