വൈറൽ വീഡിയോക്ക് പിന്നാലെ നടപടി; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ
കാസറഗോഡ്: കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ബസിന് മുൻപിൽ അപകടകരമായ രീതിയിൽ കാർ ഓടിച്ച വീഡിയോ വൈറലായതിന് പിന്നാലെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ. ചെറുപുഴ സ്വദേശി ഷാഹിദ് ഷാഹുലിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും മലപ്പുറം എടപ്പാളിലെ ഡ്രൈവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിന് പങ്കെടുക്കാനും കോടതിയിൽ പിഴ അടയ്ക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് മുൻപിൽ 12 കിലോമീറ്ററോളം ദൂരമാണ് കാർ തടസ്സം സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെയും കെ.എസ്.ആർ.ടി.സി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. കാസർകോട് ബേക്കലിൽ വെച്ച് ബസ് കാറിൽ ഇടിച്ചെന്നും നിർത്താതെ പോയതിനാലാണ് ബസിന് മുൻപിൽ കാർ ഓടിച്ചതെന്നും കാർ ഡ്രൈവർ വിശദീകരണം നൽകിയിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



