അക്ഷര മധുരം നുണയാൻ കുരുന്നുകൾ; മുഹിമ്മാത്തിൽ പ്രവേശനോത്സവം വർണാഭമായി 

Jun 3, 2026 - 12:20
Jun 3, 2026 - 13:52
അക്ഷര മധുരം നുണയാൻ കുരുന്നുകൾ; മുഹിമ്മാത്തിൽ പ്രവേശനോത്സവം വർണാഭമായി 

പുത്തിഗെ: കളിയും ചിരിയുമായി അക്ഷരമുറ്റത്തേക്ക് കുരുന്നുകളെത്തി. സുന്ദരമായ കാലാവസ്ഥയും വർണ്ണങ്ങൾ നിറഞ്ഞ ഉത്സവാന്തരീക്ഷവും പ്രവേശനോത്സവത്തിന് നിറപ്പകിട്ടേകി. കുട്ടികൾക്കെല്ലാം സമ്മാനങ്ങളും മധുരവും വിതരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉമ്മർ ഫാറൂഖ് ആധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ രൂപേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അഹമ്മദ് സാദിഖ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ഉമർ സഖാഫി കർന്നൂർ, അഷ്‌റഫ് ഹിമമി സഖാഫി ഉളുവാർ, മൂസ സഖാഫി പൈവളികെ, പി ടി എ പ്രസിഡന്റ്‌ ഫൈസൽ സഖാഫി, രാജീവൻ കെ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0