മുഹിമ്മാത്ത് ഫാത്തിമ കുഞ്ഞി ബീവി വിമൻസ് അക്കാദമി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു 

Jun 3, 2026 - 10:45
മുഹിമ്മാത്ത് ഫാത്തിമ കുഞ്ഞി ബീവി വിമൻസ് അക്കാദമി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു 

പുത്തിഗെ: മുഹിമ്മാത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫാത്തിമ കുഞ്ഞി ബീവി വിമൻസ് അക്കാദമി 2026 അധ്യയന വർഷത്തെ വാർഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജാമിഅ മർകസുമായി അഫിലിയേറ്റഡ് ചെയ്‌തുള്ള ഹാദിയ സിലബസ് കരിക്കുലത്തിൽ ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷയിൽ ഫാത്തിമത്ത് തഷ്‌ഫിയ കടമ്പാർ, സഹീദ പി എ അയ്യങ്കേരി, അഷ്‌ഫിയ പള്ളത്തൂർ എന്നിവരും ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയിൽ ലബീബ കെ, ആയിഷത്ത് തനാസ്, മിസ്‌രിയ എം- ആയിഷ ഷിഫാന എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ശരീഅ പഠനം പൂർത്തിയാക്കുന്നവർക്ക്  മർകസ് ഹാദിയ ബിരുദത്തോടൊപ്പം തന്നെ അത്വാഹിറ ബിരുദവും കൂടി സ്വായത്തമാക്കാനുള്ള അവസരമാണ് ഫാത്തിമ കുഞ്ഞി ബീവി വിമൻസ് അക്കാദമി വിഭാവനം ചെയ്യുന്നത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0