പ്രകൃതിയെ ആവോളം ആസ്വദിക്കാൻ വായനാ കളരി കുട്ടികൾ പോസോടിഗുംപെയിൽ, മലയിറങ്ങിയത് കണ്ണും മനസ്സും നിറഞ്ഞ്
അംഗഡിമുഗർ: വേനൽ അവധി കാലത്ത് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന വായനാ കളരിയുടെ ഭാഗമായി അംഗഡിമുഗർ ഖത്തീബ് നഗർ ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറി യുടെ നേതൃത്വത്തിൽ നടത്തിയ പ്രകൃതി യാത്ര നവ്യാനുഭവമായി. മഞ്ഞു പെയ്യുന്ന പച്ചപ്പുകൾ നിറഞ്ഞ മാമലകളുള്ള പോസോടിഗുംപേയിലക്കാണ് കുട്ടികൾ യാത്ര നടത്തിയത്. സമുദ്ര നിരപ്പിൽ നിന്നും ആയിരത്തോളം അടി ഉയർത്തിലുള്ള ഈ മല കുട്ടികൾക്ക് ആദ്യ അനുഭവമായിരുന്നു. ഒരു ഭാഗത്ത് നേത്രാവതിയുടെ ഓളങ്ങളും അറേബ്യൻ സമുദ്രവും മംഗലാപുരം സിറ്റിയുടെ ഭാഗങ്ങളും കുട്ടികൾ കൺകുളിർക്കേ കണ്ടാണ് മലയിറങ്ങിയത്. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബഷീർ കൊട്ടുടൽ, താലൂക് ലൈബ്രറി കൗൺസിൽ അംഗം പ്രേമ എസ് റായ്, ലൈബ്രറി പ്രസിഡന്റ് സയീദ് പർലാഡം നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0