സി എം കിഡ്‌സ് സ്കോളർഷിപ്പ് പരീക്ഷ: മയ്യള സ്കൂളിന് തിളക്കമാർന്ന വിജയം
മുള്ളേരിയ: പ്രതികൂല സാഹചര്യങ്ങളെയും പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കാരങ്ങളെയും അതിജീവിച്ച് ദേലംപാടി മയ്യള എസ് ജി എ എൽപി സ്കൂൾ വീണ്ടും വിജയത്തിളക്കത്തിൽ. സി എം കിഡ്‌സ് സ്കോളർഷിപ്പ് പരീക്ഷയിൽ ഹരിസ് - ഹന്നത് ദമ്പതികളുടെ മകൻ മുഹമ്മദ് കഅബ് ആണ് പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയത്. പാഠപുസ്തകങ്ങളിലെ പരിഷ്കാരങ്ങൾ, പരീക്ഷാ പാറ്റേണിലെ പുതിയ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങളെ അതിജീവിച്ചാണ് മുഹമ്മദ് കഅബ് മികച്ച പ്രകടനം കാഴ്ച വെച്ചത്. തുടർച്ചയായി കൈവരിക്കുന്ന ഇത്തരം വിജയങ്ങൾ സ്കൂളിന്റെ അക്കാദമിക് നിലവാരത്തിന്റെയും പഠന പുരോഗതിയുടെയും നേർസാക്ഷ്യമാണെന്നും സ്കൂളിലെ വിദ്യാർത്ഥികൾ കാത്തുസൂക്ഷിക്കുന്ന ഈ വിജയപാരമ്പര്യം അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും പി.ടി.എ അഭിപ്രായപ്പെട്ടു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1