നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു; വീടിന്റെ മേൽക്കൂര തകർന്നു

May 22, 2026 - 16:47
May 22, 2026 - 16:49
നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നു; വീടിന്റെ മേൽക്കൂര തകർന്നു

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനായി വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് വീടിന് കേടുപാട് സംഭവിച്ചു. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലാണ് സംഭവം. വീടിന്റെ മേൽക്കൂര തകർന്നതിനിടെ തുടർന്ന് 120 ഓടുകൾ തകർന്നതായാണ് പരാതി. വിമാനം ഈ മേഖലയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്നതാണ് ഓടുകൾ തകരാൻ കാരണന്നും ഇതിന് മുൻപും പ്രദേശത്ത് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. സിയാലിൽ പരാതി നൽകിയിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0