സഹോദരൻ ടി വി റിമോട്ട് നൽകാത്തതിൽ മനോവിഷമം; പന്ത്രണ്ടുകാരൻ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: സഹോദരൻ ടി വി റിമോട്ട് നൽകാത്ത മനോവിഷമത്തിന് പിന്നാലെ പന്ത്രണ്ടുകാരനെ തട്ടിൻപുറത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് തച്ചമ്പാറയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രദോഷാണ് മരിച്ചത്. ടി വി റിമോട്ട് നൽകാത്തതിനെ ചൊല്ലി മൂത്ത സഹോദരനുമായി കുട്ടി തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നീട് തട്ടിൻപുറത്തേക്ക് പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചുപോയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0