സമാധാനത്തിന് പ്രാർത്ഥന നടത്തി സഅദിയ്യ പ്രവാസി സംഗമം പ്രൗഢമായി

May 21, 2026 - 11:41
May 21, 2026 - 11:43
സമാധാനത്തിന് പ്രാർത്ഥന നടത്തി സഅദിയ്യ പ്രവാസി സംഗമം പ്രൗഢമായി

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ വിവിധ രാഷ്ട്രങ്ങളിലുള്ള പ്രവാസികള്‍ക്കായി സംഘടിപ്പിച്ച സംഗമം പ്രൗഢമായി. യുദ്ധ ഭീതി നില നില്‍ക്കുന്ന രാജ്യങ്ങളില്‍ സമാധാനത്തിനായി പ്രത്യേക പ്രാർത്ഥന നടത്തി. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. നാടിന്റേയും സമൂഹത്തിന്റേയും സാമ്പത്തിക ഭത്രതക്ക് കഠിനാധ്വാനം ചെയ്യുന്ന പ്രവാസികളെ ചേര്‍ത്തു പിടിക്കേണ്ടത് ബാധ്യതയാണെന്നും അവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് കൂടെ നില്‍ക്കണമെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ ബുഖാരി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ മഖ്ബറ സിയാറത്തിന് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. സെക്രട്ടറി സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം ആമുഖ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ബഹ്‌റൈന്‍, സയ്യിദ് ജാഫര്‍ സാദിഖ് സഅദി, മുനീര്‍ ബാഖവി തുരുത്തി, അമീര്‍ ഹസ്സന്‍ കന്യപ്പാടി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, ഹനീഫ് ഹാജി ബേര്‍ക്ക, സയ്യിദ് സഫ് വാന്‍ തങ്ങള്‍ കൊന്നാര, അമാന മുഹമ്മദ്, ശിഹാബ് പരപ്പ, മുഹമ്മദ് സഅദി, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് അസ്ലം എര്‍മാളം പ്രസംഗിച്ചു. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി സ്വാഗതവും പ്രവാസി കോര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0