ഖാളി സയ്യിദ് ഉമറുൽ ഫാറൂഖ് അൽബുഖാരി അനുസ്മരണം: ജില്ലയിൽ വിപുലമായ പരിപാടികളോടെ ‘ഖാളി സ്മരണ'
കാസർഗോഡ്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളിലെ ഖാളിയുമായിരുന്ന ഖാളി സയ്യിദ് ഉമറുൽ ഫാറൂഖ് അൽബുഖാരി പൊസോട്ട് തങ്ങളുടെ പതിനൊന്നാം ആണ്ട് അനുസ്മരണം എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ‘ഖാളി സ്മരണ’ എന്ന പേരിൽ 2026 മെയ് 16 മുതൽ 27 വരെ (ദുൽഹിജ്ജ 1 മുതൽ 9 വരെ) ജില്ലയിലെ 390-ലധികം യൂണിറ്റ് കേന്ദ്രങ്ങളിലാണ് അനുസ്മരണ പരിപാടികൾ നടക്കുന്നത്. അനുസ്മരണത്തിന്റെ ഭാഗമായി ഖത്മുൽ ഖുർആൻ, മൗലിദ് പാരായണം, കൂട്ടുപ്രാർത്ഥന, തബറുക് വിതരണം എന്നിവയും ഉണ്ടായിരിക്കും.
‘ഖാളി സ്മരണ’യുടെ ജില്ലാതല ഉദ്ഘാടനം ഉടുമ്പുന്തലയിൽ വെച്ച് പ്രൗഢമായി നടന്നു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സഖാഫി ബായാർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈഫുള്ള തങ്ങൾ, എം.എ. വഹാബ്, നാസർ മാസ്റ്റർ, ഷാജഹാൻ മൗലവി തുടങ്ങിയവർ സംബന്ധിച്ചു. ഹാരിസ് സ്വാഗതം ആശംസിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0