എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം; 99.07 % വിജയം

May 15, 2026 - 16:45
എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം; 99.07 % വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.07 ശതമാനമാണ് വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയ 410456 വിദ്യാർത്ഥികളിൽ 30514 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 767 സർക്കാർ സ്കൂളുകളിൽ നൂറുമേനി വിജയമാണ്. 930 എയ്ഡഡ് സ്കൂളുകൾക്കും 408 അണ്‍ എയ്ഡഡ് സ്കൂളുകൾക്കും നൂറുമേനി വിജയം ലഭിച്ചു. 2105 സ്കൂളുകൾക്കാണ് നൂറുമേനി വിജയം ലഭിച്ചത്. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം. സാധാരണ മെയ് ആദ്യത്തിൽ റിസൾട്ട് പ്രഖ്യാപിക്കുക രീതിയെങ്കിലും ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിർണയം പൂർത്തിയാകാൻ കാലതാമസം എടുത്തിരുന്നു. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം. സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം (Saphalam)’ എന്ന ആപ്ലിക്കേഷനുകളിലൂടെയും 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യമുണ്ട്.

https://kbpe.kerala.gov.in/
https://results.digilocker.gov.in/
https://sslcexam.kerala.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/
www.prd.kerala.gov.in
https://results.kite.kerala.gov.in
results.kerala.gov.in
examresults.kerala.gov.in
result.kerala.gov.in

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0