സമസ്ത‌ അംഗത്വ ക്യാമ്പയിൻ: ജില്ലാ ശില്പശാല മെയ് 24ന് 

May 15, 2026 - 11:34
സമസ്ത‌ അംഗത്വ ക്യാമ്പയിൻ: ജില്ലാ ശില്പശാല മെയ് 24ന് 

കാസർഗോഡ്: 'സമസ്ത; നൂറുപ്രകാശ വർഷങ്ങൾ' എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അംഗത്വ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് കർമ്മ പദ്ധതികൾക്ക് ജില്ല മുശാവറ രൂപം നൽകി. ഇതിന്റെ ഭാഗമായി ജില്ലാ ശില്പശാല മെയ് 24ന് ജില്ലാ സുന്നി സെന്ററിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അംഗീകരിക്കുന്നവരും സമസ്തയുടെ നയനിലപാടുകളോട് യോജിക്കുന്നവരുമായ മുഴുവൻ പണ്ഡിതന്മാർക്കും അംഗത്വം നൽകും. 25 ശതമാനം വർധനവ് ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വർഷം മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടക്കുന്നത്. മേഖലാ തലങ്ങളിൽ ശില്പശാലകളും സർക്കിൾ സംഗമങ്ങളും സംഘടിപ്പിക്കും. 

 ജില്ലാ തലത്തിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി മുഷ്‌രിഫായും മൊയ്തു സഅദി ചേരുർ, വൈ എം അബ്ദുൽ റഹ്മാൻ അഹ്സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, ഉമറുൽ ഫാറൂഖ് മദനി മച്ചമ്പാടി, ഹസൈനാർ സഖാഫി കുണിയ, ഹംസ മിസ്ബാഹി ഓട്ടപ്പടവ് എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ കൗൺസിലിന് രൂപം നൽകി. മേഖലാ മുഷ്‌രിഫുകളായി മുഹമ്മദ് സഖാഫി പാത്തൂർ ( മഞ്ചേശ്വരം), ജമാൽ സഖാഫി (കുമ്പള ), അബൂബക്കർ കാമിൽ സഖാഫി (മുള്ളേരിയ ), അബൂബക്കർ സിദ്ദീഖ് സഖാഫി തൈര (കാസർഗോഡ്), അഷ്റഫ് സുഹരി (കാഞ്ഞങ്ങാട് ), ബഷീർ അഹസനി (തൃക്കരിപ്പൂർ) എന്നിവരെ തിരഞ്ഞെടുത്തു. മേഖലയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജില്ലാ മാതൃകയിൽ മേഖല കൗൺസിലും സർക്കിൾ കോഡിനേറ്റർമാരെയും (മുസാഇദ് )തിരഞ്ഞെടുക്കും.

ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ പി ഹുസൈൻ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അഷ്‌റഫ്‌ തങ്ങൾ ആദൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മൊയ്തു സഅദി ചേരുർ, വൈ എം അബ്ദുറഹ്മാൻ അഹ്സനി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0