അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ നെല്ലിക്കട്ട സ്വദേശിനി മരിച്ചു
കൊച്ചി: അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നെല്ലിക്കട്ട സ്വദേശിനി മരിച്ചു. ബദിയഡുക്ക നെല്ലിക്കട്ടയിലെ പരേതനായ മുഹമ്മദിന്റെ മകൾ ഇഷാന ഇസ്മത്ത് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അങ്കമാലി അത്താണി എയർപോർട്ട് വിഐപി റോഡിൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടം. പ്രായപൂർത്തിയാവാത്ത ആളാണ് കാറോടിച്ചത്. നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0