വാണിജ്യ സിലിണ്ടറുകൾക്ക് തീ വില; വർധിപ്പിച്ചത് 993 രൂപ

May 1, 2026 - 12:01
May 1, 2026 - 12:01
വാണിജ്യ സിലിണ്ടറുകൾക്ക് തീ വില; വർധിപ്പിച്ചത് 993 രൂപ

ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഒറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. ഇതോടെ കോഴിക്കോട് സിലിണ്ടർ വില 3117.5 രൂപയായി. പശ്ചിമേഷ്യ യുദ്ധത്തിന് പിന്നാലെ ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില വർദ്ധിപ്പിക്കുന്നത്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് ചെറുകിട ബിസിനസ്സുകൾ എന്നിവയെ ഈ വിലക്കയറ്റം സാരമായി ബാധിക്കും.

ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെങ്കിലും ഇന്ന് മുതൽ പുതിയ നിയമങ്ങൾ നിലവിൽ വന്നു. സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പുതിയ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ ഇനി മുതൽ 25 ദിവസത്തിന് ശേഷം മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധ്യമാവുകയുള്ളു. ഗ്രാമപ്രദേശങ്ങളിൽ ഈ ഇടവേള 45 ദിവസമായാണ് നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത ദിവസത്തിന് മുമ്പ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സിസ്റ്റം അത് ഓട്ടോമാറ്റിക്കായി തടയും. ബ്ലൂ ബുക്കോ രസീതോ മാത്രം കാണിച്ചാല്‍ ഇനി മുതല്‍ സിലിണ്ടര്‍ ലഭിക്കില്ല. സിലിണ്ടര്‍ കൈപ്പറ്റുമ്പോള്‍ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി കാണിക്കേണ്ടതായി വരും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0