വിമാന സർവീസുകൾ നിലച്ചേക്കും; ഇന്ധനവില ഉയർന്നതിന് പിന്നാലെ കേന്ദ്രത്തിന് കത്തയച്ച് കമ്പനികൾ
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങൾക്ക് പിന്നാലെ വിമാന ഇന്ധന വില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്രത്തിന് കത്തയച്ച് കമ്പനികൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്നും കാണിച്ചാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനികൾ കേന്ദ്ര സർക്കാരിന് കത്ത് നൽകിയത്. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെട്ട ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് കത്തയച്ചത്. കഴിഞ്ഞ ദിവസം അയച്ച കത്തിൽ വിമാന ഇന്ധനത്തിന്റെ വിലനിർണ്ണയ രീതി പരിഷ്കരിക്കണമെന്നും സാമ്പത്തിക പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ കാരണം ക്രൂഡ് ഓയിൽ വില വർധിച്ചതും ആകാശപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദീർഘദൂര സർവീസുകളുടെ ചെലവ് വർധിപ്പിച്ചതും കമ്പനികൾക്ക് തിരിച്ചടിയായതായും ഇന്ധന വിലയിലെ അശാസ്‌ത്രീയമായ വർദ്ധനവ് തുടർന്നാൽ വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്നും ഇത് സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0