യുവ തലമുറ നന്മയും ധാർമികമൂല്യവുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകണം: സയ്യിദ് ജലാലുദ്ധീൻ ബുഖാരി
ബദിയടുക്ക: യുവ തലമുറ നന്മയും ധാർമികമൂല്യവുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്നും അസന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സമൂഹത്തെ ബോധവത്കരിക്കാൻ കൈകോർത്ത് സംഘടിക്കണമെന്നും എസ് വൈ എസ് കാസർകോട് ജില്ലാ മുൻ പ്രസിഡണ്ടും മള്ഹർ സ്ഥാപനങ്ങളുടെ സാരഥിയുമായ സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അൽ ബുഖാരി പറഞ്ഞു. എസ് വൈ എസ് ബദിയടുക്ക സോൺ സർക്കിൾ കാബിനറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച 'ശിബിരം' നേതൃ പരിശീലന ക്യാമ്പിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവിനക്കട്ട രിഫായി ഗാർഡനിൽ നടന്ന പരിപാടിയിൽ സയ്യിദ് ത്വൽഹത്ത് അലി ഹൈദർ തങ്ങൾ പ്രാർത്ഥന നടത്തി. സോൺ പ്രസിഡണ്ട് അബ്ദുൽ ഖാദർ അമാനി പൈക്കയുടെ അധ്യക്ഷതയിൽ ജില്ലാ കാബിനറ്റ് അംഗം സിദ്ധീഖ് ഹനീഫി അന്നടുക്ക ഉദ്ഘാടനം ചെയ്തു. സോൺ ജന.സെക്രട്ടറി ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. നംസീർ മാസ്റ്റർ അർളടുക്ക ആമുഖ പ്രഭാഷണം നടത്തി.ഐ സി എഫ് ഒമാൻ സെക്രട്ടറി ഹമീദ് മദനി ബീജന്തടുക്ക പ്രസംഗിച്ചു. ഇഖ്ബാൽ ആലക്കോൾ, ഹസൈനാർ സഅദി ചർളടുക്ക, ഹുസൈൻ സഖാഫി തുപ്പക്കൽ, മജീദ് ഫാളിലി, അലവി ഹനീഫി ബീജന്തടുക്ക, അസീസ് പെർള, ശംഷാദ് ഹിമമി നെല്ലിക്കട്ട സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0