എസ് എസ് എഫ് പുത്തിഗെ സെക്ടർ സാഹിത്യോത്സവ് രിഫായി നഗറിൽ; സ്വാഗത സംഘം രൂപീകരിച്ചു

Apr 22, 2026 - 12:30
എസ് എസ് എഫ് പുത്തിഗെ സെക്ടർ സാഹിത്യോത്സവ് രിഫായി നഗറിൽ; സ്വാഗത സംഘം രൂപീകരിച്ചു

പുത്തിഗെ: എസ് എസ് എഫ് മുപ്പത്തിമൂന്നാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി പുത്തിഗെ സെക്ടർ സാഹിത്യോത്സവ് മെയ്‌ 9,10 തിയ്യതികളിൽ രിഫായി നഗറിൽ നടക്കും. സെക്ടർ പരിധിയിലെ 10 യൂണിറ്റിൽ നിന്നായി മുന്നൂറോളം പ്രതിഭകൾ സാഹിത്യോത്സവിൽ മത്സരിക്കും. ഫാമിലി, യൂണിറ്റ് ഘട്ടങ്ങൾക്ക് ശേഷമാണു സെക്ടർ സാഹിത്യോത്സവുകൾ നടക്കുന്നത്. സാഹിത്യോത്സവ് വിജയത്തിനായി രിഫായി നഗറിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സംഗമം മഹല്ല് ഖത്തീബ് ശരീഫ് സഅദി ഉൽഘടനം ചെയ്തു. കെ എസ് യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൽഖാദർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, കന്തൽ സൂപ്പി മദനി, നസീർ ഹിമമി സഖാഫി, രിഫായി ഹിഷാമി, ഉമർ ഹിമമി, അജ്മൽ മൊഗറട്ക്ക, അനീസ് സഖാഫി, ശരീഫ് ഹിഷാമി, കെ എസ് അബ്ബാസ് ഹാജി, സി എച്ച് ഹസൻ തുടങ്ങിയവർ സംബന്ധിച്ചു. മുമീത്ത് അഹ്സനി സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: കെ എസ് യൂസുഫ് ഹാജി (ചെയർമാൻ) സി എൻ ആരിഫ് (ജനറൽ കൺവീനവർ) ഫൈസൽ കെ എം (ഫിനാൻസ് കൺവീനർ) സയ്യിദ് അശ്ഹർ, ഫായിസ്, ഹനീഫ് ജൗഹരി, റാഫി എ കെ (വൈസ് ചെയർമാൻ), ശരീഫ് ഹിഷാമി, സുലൈമാൻ, നൗഷാദ്, ശമ്മാസ് (ജോയിന്റ് കൺവീനർ)

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0