ശരീഫ് സഖാഫി സൂക്ഷ്മതയും വിനയവും കൈമുതലാക്കിയ പണ്ഡിതൻ- ചെറുശ്ശോല ജലീൽ സഖാഫി
പുത്തിഗെ: സൂക്ഷ്മതയും വിനയവും കൈമുതലാക്കിയ പണ്ഡിതനായിരുന്നു മുഹമ്മദ് ശരീഫ് സഖാഫിയെന്നും പുതു തലമുറയിലെ മുതഅല്ലിമുകൾക്ക് ശരീഫ് സഖാഫിയുടെ ജീവിതം മാതൃകയാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് മുദരിസുമായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി പറഞ്ഞു. മുഹിമ്മാത്തിൽ നടന്ന ശരീഫ് സഖാഫി അനുസ്മരണ ഖത്മുൽ ഖുർആൻ സംഗമത്തിൽ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനം ചെയ്ത മഹല്ലുകളിലും മുഹിമ്മാത്ത് മുദരിസായി തുടരുമ്പോഴും ശരീഫ് സഖാഫി എല്ലാവരോടും നല്ല സമീപനത്തോടെയായിരുന്നു വർത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹിമ്മാത്ത് ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുഹിമ്മാത്ത് കുല്ലിയ്യ വൈസ് പ്രിൻസിപ്പൽ അബ്ദുറഹ്മാൻ അഹ്സനിയുടെ അധ്യക്ഷതയിൽ അബ്ദുസ്സലാം സഖാഫി മുന്നിയൂർ സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, അബ്ദുസ്സലാം കാമിൽ സഖാഫി പഴമള്ളൂർ, മുസ്തഫ സഖാഫി പട്ടാമ്പി, കുഞ്ഞുമുഹമ്മദ് അഹ്സനി, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0