തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്ഫോടനം; ആറു പേർ മരിച്ചു 

Apr 21, 2026 - 17:30
Apr 21, 2026 - 17:43
തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ സ്ഫോടനം; ആറു പേർ മരിച്ചു 

തൃശൂർ: തൃശ്ശൂരിലെ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ ആറു പേർ മരിച്ചു. അഞ്ചു പേരുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പലരുടെയും ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണ് കാണപ്പെട്ടത്. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു. ആശുപത്രിയിൽ ഇതുവരെ 13 പേരെയാണ് എത്തിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥരും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം തുടരുകയാണ്. ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ദുഷ്‌കരമെന്നാണ് നാട്ടുകാർ പറയുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും ചികിത്സക്ക് സജ്ജമായിരിക്കാൻ നിർദേശമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0