കളർ പുക ശ്വസിച്ച കുട്ടികൾ ചികിത്സയിൽ; കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു 

Apr 21, 2026 - 17:15
കളർ പുക ശ്വസിച്ച കുട്ടികൾ ചികിത്സയിൽ; കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു 

കാസർകോട്: ആഘോഷ വേളകളിൽ കളർ വിഷപ്പുക പ്രയോഗം അനിയന്ത്രിതമായതോടെ കർശന നടപടി സ്വീകരിക്കണമെന്നു വ്യാപകമായി ആവശ്യം ഉയരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസം ഫുട്ബോൾ വിജയാഘോഷത്തിനിടെ പുക ശ്വസിച്ച ആറ് കുട്ടികളെ മംഗലാപുരം ഹോസ്പിറ്റലിൽ പ്രവേശിച്ചിരുന്നു. ഫുട്ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികൾക്കാണ് ശ്വാസതടസ്സവും ചുമയും രൂക്ഷമായത്. ഇത് കളർ പുക ശ്വസിച്ചാണെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഫുട്ബോൾ ഗ്രൗണ്ടിലും കല്യാണ വീടുകളിലും വ്യാപകമായി ഉപയോഗിച്ചു വരുന്ന കളർ പുക വിഷപ്രയോഗം കണ്ണിന്റെ ലെൻസിനും കാഴ്ചയ്ക്കും തകരാർ ഉണ്ടാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരം ആഘോഷങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0