അംഗഡിമുഗർ ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറിയിൽ വായനകളരിക്ക് തുടക്കമായി
പുത്തിഗെ: അംഗഡിമുഗർ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ തീരുമാനപ്രകാരം 'മലയാളം പഠിക്കാം, വായനയെ വരവേൽക്കാം' എന്ന ലക്ഷ്യത്തോടെ നടത്തുന്ന വായനകളരിക്ക് ഖത്തീബ് നഗർ ബി കെ മുഹമ്മദ് മാസ്റ്റർ ലൈബ്രറിയിൽ തുടക്കമായി. പർളാഡത്ത് നടന്ന പരിപാടി ലൈബ്രറി പ്രസിഡന്റ് ബി എം സയീദിന്റെ അധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ബഷീർ കോട്ടുടൽ ഉദ്ഘാടനം ചെയ്തു. 'സോഷ്യൽ മീഡിയയും കുട്ടികളും' എന്ന വിഷയത്തിൽ വിഖ്യാത് റായി ബോധവൽക്കരണം നടത്തി. പുസ്തകാസ്വാദനം, റീഡിങ് തിയേറ്റർ, കഥ, കവിത, ചിത്രരചന ശില്പശാല, അഭിമുഖം, ഷോർട്ട് ഫിലിം നിർമ്മാണം, നാടൻ പാട്ട്, കയ്യെഴുത്ത് മാസിക തുടങ്ങിയ പരിപാടികൾ വായനകളരിയുടെ ഭാഗമായി നടക്കും. പി മഹ്മൂദ് സ്വാഗതവും പി അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0