സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; സഅദിയ്യക്ക് തുടർച്ചയായി നൂറുമേനി വിജയം
ദേളി: 2025–26 അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷയിൽ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും മികച്ച വിജയം നേടി. 98% മാർക്ക് നേടി ആയിഷ സിയ ഒന്നാം സ്ഥാനവും, 94% മാർക്ക് നേടി ഖദീജത്ത് ബർസ തായൽ മാളിക രണ്ടാം സ്ഥാനവും, 91.2% മാർക്ക് നേടി നുസ നഫീസ മൂന്നാം സ്ഥാനവും നേടി. ആയിഷ ഹസനത്ത് കെ കെ (91%), മുഹമ്മദ് റിഹാൻ (91%), മുഹമ്മദ് ഷാസ് എ എസ് (90%) എന്നിവർ ശ്രദ്ധേയമായ വിജയം നേടി. 27% വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 45% വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും നേടി. കഠിനാധ്വാനത്തിലൂടെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, അവരെ മാർഗനിർദ്ദേശം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജർ എം. എ. അബ്ദുൽ വഹാബും പ്രിൻസിപ്പൽ ഹനീഫ അനീസും മോറൽ ഹെഡ് കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദിയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും അഭിനന്ദിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0