നിയമസഭാ തിരഞ്ഞെടുപ്പ്; മൊഗ്രാൽ ദേശീയവേദി പ്രവചന മത്സരം സംഘടിപ്പിക്കുന്നു
മൊഗ്രാൽ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സംസ്ഥാനം ഉറ്റുനോക്കുന്ന 30 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാൻ മൊഗ്രാൽ ദേശീയവേദി ജില്ലയിലെ വോട്ടർമാർക്കായി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങൾക്ക് പുറമെ പേരാവൂർ, പേരാമ്പ്ര, എലത്തൂർ, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കൊടുവള്ളി, തിരൂർ, തവനൂർ, താനൂർ, ഒറ്റപ്പാലം, തൃത്താല, പാലക്കാട്, തൃശ്ശൂർ, മണലൂർ, ഗുരുവായൂർ, കളമശ്ശേരി, പാലാ, പൂഞ്ഞാർ, ആറന്മുള, അമ്പലപ്പുഴ, കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം എന്നീ മണ്ഡലങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിക്കാനാണ് ദേശീയവേദി പ്രവചന മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 30 വരെ പ്രവചന മത്സര കൂപ്പണുകൾ സ്വീകരിക്കും. കൂടുതൽ പോയിന്റുകൾ നേടി വിജയികളാകുന്ന രണ്ടുപേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0