ജില്ലയിൽ ചൂട് കനക്കുന്നു; അജാനൂരിൽ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു

Apr 16, 2026 - 15:53
ജില്ലയിൽ ചൂട് കനക്കുന്നു; അജാനൂരിൽ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു

കാസർകോട്: സംസ്ഥാനത്തുടനീളം ചൂട് കനക്കുന്ന സാഹചര്യത്തിൽ ജില്ലയിലും താപനില ഉയർന്നു. 37 ഡിഗ്രി സെൽഷ്യസാണ് കാസർകോട് ജില്ലയിലെ ഇന്നത്തെ താപനില. കാഞ്ഞങ്ങാട് അജാനൂർ ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്ന ജുബൈർ എന്ന പതിമൂന്ന് വയസ്സുകാരന് സൂര്യാഘാതമേറ്റു. ഈ സീസണിലെ ആദ്യത്തെ സൂര്യാഘാത റിപ്പോർട്ടാണിത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അജാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്. ശരീരത്തിന്റെ പുറം ഭാഗത്ത് രണ്ടിടങ്ങളിലായി പൊള്ളലേറ്റ പാടുകളുണ്ട്. 

പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  ഏപ്രിൽ 19 വരെ ഇതേ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0