കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 821 പേര്‍
കൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മുങ്ങിമരിച്ചവരുടെ എണ്ണം കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് വെളിപ്പെടുത്തി. കണക്കുകള്‍ പ്രകാരം 821 പേരാണ് മുങ്ങിമരിച്ചത്. ഏറ്റവും കൂടുതല്‍ മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. മുങ്ങിമരണം സംബന്ധിച്ച കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ളത് പാലക്കാടും മൂന്നാം സ്ഥാനത്ത് കൊല്ലവുമാണ്. മുങ്ങിമരിച്ചവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. അവധിക്കാലത്ത് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണത്തിലും മുൻ വർഷങ്ങളേക്കാൾ വർധനവുണ്ടായിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0