കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ല; പള്ളങ്കോട് മദനി (പ്രസി.) സുലൈമാന്‍ കരിവെള്ളൂര്‍ (സെക്ര) ഹകീം ഹാജി (ഫി. സെക്ര)
ദേളി: കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 2026 - 28 വര്‍ഷത്തെ ഭാരവാഹികളെ സഅദിയ്യയില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ യോഗം തെരെഞ്ഞെടുത്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (പ്രസിഡന്റ്) സുലൈമാന്‍ കരിവെള്ളൂര്‍ (ജനറല്‍ സെക്രട്ടറി) അബ്ദുല്‍ ഹകീം ഹാജി കളനാട് (ഫൈനാന്‍സ് സെക്രട്ടറി) മൂസല്‍ മദനി തലക്കി, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഹമീദ് മൗലവി ആലമ്പാടി, എ ബി അബ്ദുല്ല മാസ്റ്റര്‍, (വൈസ് പ്രസിഡന്റ്) ബശീര്‍ പുളിക്കൂര്‍, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, റഫീഖ് സഅദി ദേലമ്പാടി, സി പി അബ്ദുല്ല ചെരുമ്പ, മുഹ് യിദ്ദീന്‍ സഖാഫി ബൊള്‍മാര്‍, എം പി മുഹമ്മദ് മണ്ണംകുഴി (സെക്രട്ടറിമാര്‍). 40 അംഗ ജില്ലാ എക്‌സിക്യൂട്ടീവിനെയും 14 അംഗ സംസ്ഥാന കൗണ്‍സിലര്‍മാരെയും തെരെഞ്ഞെടുത്തു. ജില്ലയിലെ 363 യൂണിറ്റ് കമ്മിറ്റികളിലും 48 സര്‍ക്കിളുകളിലും ഒമ്പത് സോണുകളിലും പുന സംഘടന പൂര്‍ത്തിയാക്കിയാണ് ജില്ലാ കൗണ്‍സില്‍ നടന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘടനം ചെയ്തു. സയ്യിദ് ഹസനുൽ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0