എല്‍പിജിയുമായുള്ള കപ്പല്‍ ഇന്ന് ഇന്ത്യയിലെത്തും; ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി നിലനിൽക്കെ 20,400 മെട്രിക് ടൺ എൽപിജി വഹിച്ചുള്ള ജഗ് വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ കണ്ട്ല തുറമുഖത്താണ് കപ്പലെത്തുന്നത്. ഈ കപ്പൽ എത്തുന്നതോടെ ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അമേരിക്കയും ഇറാനും തമ്മിലുള്ള 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഈ തന്ത്രപ്രധാന മാർഗം വഴി സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ കപ്പലാണിത്. ഇന്ധനം വഹിച്ചുള്ള 15 കപ്പലുകൾ കൂടി ഹോർമുസ് കടക്കാനുണ്ട്. മറ്റു രാജ്യങ്ങളുമായി സമാന്തര ഇടപാടുകൾക്കും കേന്ദ്രസർക്കാർ ശ്രമമാരംഭിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം 70 ശതമാനമാക്കി പുനഃസ്ഥാപിച്ചതായി കേന്ദ്രം അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0