ഇന്ത്യ ഹൈടെക് ഇ-പാസ്പോര്‍ട്ട് പുറത്തിറക്കി

May 13, 2025 - 16:46
ഇന്ത്യ ഹൈടെക് ഇ-പാസ്പോര്‍ട്ട് പുറത്തിറക്കി

ന്യൂ ഡല്‍ഹി: സുരക്ഷയും തിരിച്ചറിയില്‍ പരിശോധനയും മെച്ചപ്പെടുത്താന്‍ ഹൈടെക് പാസ്പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ. നാഗ്പൂര്‍, ഭുവനേശ്വര്‍, ജമ്മു, ഗോവ, ഷിംല, റായ്പൂര്‍, അമൃത്സര്‍, ജയ്പൂര്‍, ചെന്നൈ, ഹൈദരാബാദ്, സൂററ്റ്, റാഞ്ചി, ഡല്‍ഹി എന്നീ നഗരങ്ങളില്‍ ഇനി ഹൈടെക് ഇ-പാസ്പോര്‍ട്ട് ലഭ്യമാകും. യാത്രാ രേഖകള്‍ കൂടുതല്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സവിശേഷമായ ഇലക്ട്രോണിക് സംവിധാനങ്ങളാണ് പുതിയ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാസ്പോര്‍ട്ട് ഉടമയുടെ വ്യക്തിഗത ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഈ സംവിധാനം ഏറെ സഹായകമാവും. മറ്റുള്ള പാസ്പോര്‍ട്ടില്‍ നിന്ന് പുതിയ ഇ-പാസ്പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത് പുറംകവറിലുള്ള സ്വര്‍ണനിറത്തിലുള്ള ചിഹ്നമാണ്. ഈ സാങ്കേതിക സംവിധാനത്തിന്റെ പ്രധാന ഘടകം പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ചറാണ്.  ഇത് ചിപ്പില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഇത് ഉറപ്പുവരുത്തുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0