നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് സുള്ള്യ സ്വദേശിനിയായ യുവ എൻജിനീയർക്ക് ദാരുണാന്ത്യം

Apr 13, 2026 - 12:55
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് സുള്ള്യ സ്വദേശിനിയായ യുവ എൻജിനീയർക്ക് ദാരുണാന്ത്യം

സുളള്യ: ഡ്രൈവർ ഉറങ്ങിയത് കാരണം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവ എൻജിനീയർ മരിച്ചു. സുളള്യ, കണ്ടടുക്ക സ്വദേശിനിയായ ക്ഷിപ്ര (27) യാണ് മരിച്ചത്. ബംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം സഹപ്രവർത്തകർക്കൊപ്പം ആന്ധ്രാ പ്രദേശിലേക്കുള്ള യാത്രക്കിടെയാണ് അപകടം. അപകടത്തിൽ ഡ്രൈവർക്കും ക്ഷിപ്രയുടെ സഹപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0