ചരിത്ര പ്രസിദ്ധമായ എരുമാട് മഖാം ഉറൂസിന് ഇന്ന് തുടക്കമാവും
കാസർകോട്: കുടക് ജില്ലയിലെ പ്രസിദ്ധമായ എരുമാട് മഖാം ഉറൂസിന് ഇന്ന് തുടക്കമാവും. എരുമാട് താജുൽ ഇസ്ലാം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് ഹുസൈൻ സഖാഫി പതാക ഉയർത്തും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. എരുമാട് ഖത്തീബ് ഹാഫിള് അബ്ദുൽ റാസിഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴ് മണിക്ക് മതപ്രഭാഷണം സുലൈമാൻ സഖാഫി ഗർഗന്തൂർ ഉദ്ഘാടനം ചെയ്യും. എ.പി. ഹംസ സഖാഫി മേൽമുറി മുഖ്യപ്രഭാഷണം നടത്തും. 18 ന് രാത്രി ദിക്ർ ദുആ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. മുസ്തഫ സഖാഫി തെന്നല പ്രഭാഷണം നടത്തും. 19 ന് രാത്രി ഖത്തമുൽ ഖുർആൻ ശിഹാബുദ്ധീൻ തങ്ങൾ മുത്തന്നൂർ നേതൃത്വം നൽകും. പേരോട് അബ്ദുൽ റഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. 20 ന് 12 മണിക്ക് പൊതുസമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. കുമ്പോൽ ആറ്റക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം, സുഫിയാൻ സഖാഫി എന്നിവർ പ്രസംഗിക്കും. വൈകിട്ട് നാല് മുതൽ ആറ് വരെ അന്നദാന വിതരണം നടക്കും. രാത്രി എട്ട് മണിക്ക് അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ മതപ്രഭാഷണം നടത്തും. 21 ന് രാത്രി നവാസ് മന്നാനി പനവൂർ മതപ്രഭാഷണം നടത്തും. 22 ന് രാത്രി 10 മണിക്ക് ദുആ മജ്ലിസ് നടക്കും. മുഹമ്മദ് മഷ്ഹൂദ് അൽ ബുഖാരി കുറത്ത് മതപ്രഭാഷണം നടത്തും. 22 ന് രാത്രി എട്ട് മണിക്ക് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. 23 ന് രാത്രി സ്വലാത്ത് മജ്ലിസിന് ഹംസ സഖാഫി മേൽമുറി നേതൃത്വം നൽകും. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. രാത്രി ഏഴ് മണിക്ക് സമാപന സമ്മേളനം ഇൽയാസ് സഖാഫി അൽ കാമിൽ ഹൈദറൂസി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനക്ക് മുഹമ്മദ് തുറാബ് തങ്ങൾ സഖാഫി നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ കെ.എം. ഹുസൈൻ സഖാഫി, പി.എ. അബ്ദുൽ റഹ്മാൻ, എൻ.എച്ച്. നസീർ ബാഖവി, ഫിറോസ് സുഹ് രി എന്നിവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0