ജബൽപൂർ ബോട്ടപകടത്തിൽ മരണം ഒമ്പതായി; കണ്ണീരണിയിച്ച് നെഞ്ചോട് ചേർത്തുപിടിച്ച നിലയിൽ അമ്മയും നാല് വയസ്സുള്ള മകനും
ഭോപാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ മരണം ഒമ്പതായി. 31 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് ബർഗി ഡാം മേഖലയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിലുണ്ടായിരുന്ന 15 പേരെ രക്ഷപ്പെടുത്തി. കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ദുരന്തത്തിൽ മരിച്ച ഒൻപത് പേരിൽ ഒരു അമ്മയും നാല് വയസ്സുള്ള മകനും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തകർ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണസമയത്തും തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്നോണം മകനെ നെഞ്ചോട് ചേർത്തുപിടിച്ച നിലയിലായിരുന്നു മാതാവ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0