വനിതാ സംവരണ ബിൽ; പാർലമെന്റ് വോട്ടെടുപ്പ് ഇന്ന് വൈകിട്ട്

Apr 17, 2026 - 14:20
Apr 17, 2026 - 14:23
വനിതാ സംവരണ ബിൽ; പാർലമെന്റ് വോട്ടെടുപ്പ് ഇന്ന് വൈകിട്ട്

ന്യൂഡൽഹി: ദിവസങ്ങളായി നീണ്ടു നിൽക്കുന്ന ചർച്ചകൾക്കൊടുവിൽ ബില്ലിന്മേലുള്ള പാർലമെന്റ് വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബിൽ എതിർത്തുകൊണ്ട് നിലവിലെ സീറ്റുകളിൽ മതിയെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നത് മാത്രമേ അംഗീകരികുയുള്ളുവെന്ന നിലപാടിലാണ് പ്രതിപക്ഷം. ബില്ല് പാസാകാൻ 360 എം.പിമാരുടെ പിന്തുണ കിട്ടണമെന്നിരിക്കെ നിലവിലെ സാഹചര്യത്തിൽ ഇത് സാധ്യമല്ല. ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ സാങ്കേതിക കാരണം പറഞ്ഞ് പ്രതിപക്ഷം ഇത് തടയുന്നുവെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ഉയർത്തുന്ന പ്രധാന വാദം. വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആരോപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0