കേരളം നാളെ ബൂത്തിലേക്ക്; ജില്ലയിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്
കാസർകോട്: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ജില്ലാ പഞ്ചായത്ത് ഹാളിൽ ഒരുക്കിയിരിക്കുന്ന വെബ്കാസ്റ്റിംഗ് റൂം ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ സന്ദർശിച്ചു. പോളിംഗ് ദിവസം എല്ലാ ബൂത്തുകളും ബൂത്ത് പരിസരങ്ങളും ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കാസർകോട് ഗവ. കോളേജിലും ഉദുമ മണ്ഡലത്തിലേയ്ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ടി ഐ എച്ച് എസ് എസ് നായന്മാർ മൂലയിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിലും നടന്നു. ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ 11,03,618 വോട്ടർമാരിൽ 5,44,543 പേർ പുരുഷന്മാരും 5,59,063 സ്ത്രീകളും 12 ട്രാൻസ്ജെൻ്ററുമാണ്. ജില്ലയിൽ 1146 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. വനിതകൾ മാത്രം പോളിംഗ് ഉദ്യോഗസ്ഥരായിട്ടുള്ള അഞ്ച് പിങ്ക് ബൂത്തുകളും ഒരു ഭിന്നശേഷി ബൂത്തും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. നാളെ പുലർച്ചെ 5.30ന് മോക്പോൾ ആരംഭിക്കും. തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0