സംസ്ഥാനത്തെ ദേശീയപാതയിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷൻ വരുന്നു
പയ്യന്നൂർ: സംസ്ഥാന ദേശീയപാതയിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷൻ നിർമ്മാണത്തിന് കേന്ദ്രാനുമതി ലഭിച്ചു. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം 335 ചാർജറുകൾ സ്ഥാപിക്കാനായി 63.12 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. സംസ്ഥാന വൈദ്യുതി ബോർഡിനാണ് മേൽനോട്ടത്തിൽ പി.എം-ഇ ഡ്രൈവ്എന്ന പദ്ധതിയിലാണ് ചാർജിങ് സ്റ്റേഷൻ വരുന്നത്. കേരളത്തിൽ ആകെ 270 സ്റ്റേഷനുകൾക്കാണ് സംസ്ഥാനം അനുമതി തേടിയിരുന്നത്. ഇതിൽ 147 എണ്ണം ദേശീയപാതകളിലാണ്. സർക്കാർ ഭൂമിയിലും കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ബി.എസ്.എൻ.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്തുമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. 120 കിലോവാട്ട്, 240 കിലോവാട്ട് ശേഷിയുള്ള ഹൈസ്പീഡ് ചാർജിങ് സ്റ്റേഷനുകളിൽ ഇരുചക്രവാഹനം, കാർ, ട്രക്ക് ഉൾപ്പെടെ ചാർജ് ചെയ്യാം. കാഞ്ഞങ്ങാട് സബ്സ്റ്റേഷൻ, ബി.എസ്.എൻ.എൽ ഉദുമ ഉൾപ്പെടെ 219 ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ സ്ഥലം ധാരണയായിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0