മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ കത്തിനശിച്ചു

Apr 6, 2026 - 14:22
മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ കത്തിനശിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച അബ്കാരി കേസുകളിൽ ഉൾപ്പെടാത്ത 36 വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. രേഖകൾ ഇല്ലാത്തതിന് കസ്റ്റഡിയിലെടുത്തതും അപകടങ്ങളിൽ പെട്ടതുമായ ഓട്ടോറിക്ഷകൾ, ഓംനി വാനുകൾ, മിനിലോറികൾ, കാറുകൾ എന്നിവയടക്കം 36 ചെറുതും വലുതുമായ വാഹനങ്ങളാണ് അഗ്നിക്കിരയായത്. തീപിടുത്ത കാരണം വ്യക്തമായിട്ടില്ല. ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0