നിയമസഭാ തിരഞ്ഞെടുപ്പ്; 38 ശതമാനം സ്ഥാനാർഥികളും ക്രിമിനൽ സ്വഭാവമുള്ളവരെന്ന് റിപ്പോർട്ട്
ആലപ്പുഴ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 38 ശതമാനം പേർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും 23 ശതമാനം പേർ ഗുരുതരമായ ക്രിമിനൽ കേസുകളിൽപ്പെട്ടവരുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമിനൽ പശ്ചാത്തലമുള്ളവരെ സ്ഥാനാർത്ഥികളാക്കരുതെന്ന സുപ്രീംകോടതി നിർദ്ദേശം നിലനിൽക്കെയാണ് കുറ്റകൃത്യങ്ങളിൽപ്പെട്ടവരെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ മത്സരരംഗത്തിറക്കിയിരിക്കുന്നതെന്ന് ഇലക്ഷൻ വാച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 15 പേര്‍ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും നാല് പേർ കൊലപാതകവുമായി ബന്ധപ്പെട്ടും 13 പേർ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ടും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ്. ആകെയുള്ള 883 സ്ഥാനാർത്ഥികളിൽ 863 പേരാണ് വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിച്ചിട്ടുള്ളത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0