കൊച്ചി കാണാനെത്തിയ കുട്ടി സഞ്ചാരികൾ കാശില്ലാതെ വലഞ്ഞു; വീട്ടുകാർക്ക് താക്കീതുമായി പോലീസ്
കുമ്പള: വിനോദനത്തിനായി കൊച്ചി കറങ്ങാനിറങ്ങിയ മൂന്നംഗ കുട്ടി സംഘം ഒടുവിൽ പണമില്ലാതെ കുടുങ്ങി. ഇന്നലെ അർദ്ധരാത്രി കുമ്പള റെയിൽവേ സ്റ്റേഷനടുത്താണ് സംഭവം. കൊച്ചി കാണാനെത്തിയ കുട്ടി സംഘം തിരിച്ചു വീട്ടിലെത്താൻ കയ്യിൽ കാശില്ലാതെ റെയിൽവേയുടെ അടുത്തുണ്ടായിരുന്ന യുവാക്കളോട് നൂറു രൂപ ആവശ്യപ്പെട്ടതോടെയാണ് കാര്യം പിടികിട്ടിയത്. ഉടനെ യുവാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത് കുട്ടിസഞ്ചാരികളെ ചോദ്യം ചെയ്തതോടെ സംഘത്തിലെ രണ്ടു പേർ പച്ചമ്പള സ്വദേശികളും ഒരാൾ മംഗലാപുരം സ്വദേശിയുമാണെന്ന് വ്യക്തമായി. തിരിച്ചു വീട്ടിൽ എത്താൻ കാശില്ലാത്തതിനാലാണ് പണം ആവശ്യപ്പെട്ടതെന്ന് കുട്ടി സംഘം സമ്മതിക്കുകയായിരുന്നു. ശേഷം പോലീസ് വീട്ടുകാരെ വിളിപ്പിക്കുകയും താക്കീതു നൽകുകയും കുട്ടിസഞ്ചാരികൾക്ക് ഉപദേശവും നൽകി വിട്ടയക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0