കല്ലക്കട്ട മജ്മഅ് ജില്ലാതല പ്രായോഗിക ഹജ്ജ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
വിദ്യാനഗർ: 2026 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പുറപ്പെടുന്ന തീർത്ഥാടകർക്ക് വേണ്ടി കല്ലക്കട്ട മജ്മഅ് ജില്ലാതല പ്രായോഗിക ഹജ്ജ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 7ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന് പി.എസ്.കെ. മൊയ്തു ബാഖവി മാടവന നേതൃത്വം നൽകും. സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിക്കും. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, സയ്യിദ് ഹസ്സൻ ആരിഫ് തങ്ങൾ, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഫാറൂഖ് ഹിമമി അഹ്സനി ആദൂർ, ബഷീർ പുളിക്കൂർ, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബൂബക്കർ ഹാജി ബേവിഞ്ച, ഖാദർ ഹാജി മാന്യ, സംബന്ധിക്കും. ജില്ലയിൽ നിന്നുള്ളവർക്കും കർണാടകയുടെ പരിസര പ്രദേശങ്ങളിൽ നിന്നുള്ളവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ക്യാമ്പ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 8075861106, 9746786441.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0