പൈക്കം മണവാട്ടി ഉറൂസിന് നാളെ തുടക്കമാവും
കാസർകോട്: ഉത്തര മലബാറിലെയും ദക്ഷിണ കർണാടകയിലെയും പ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പൈക്കം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന മണവാട്ടി ബീവി (റ:അ) യുടെ സ്മരണക്കായി വർഷംതോറും നടത്തിവരുന്ന ഉറൂസ് നേർച്ച നാളെ മുതൽ 12 വരെ നടക്കും. ഉറൂസ് പരിപാടിക്ക് തുടക്കം കുറിച്ച് നാളെ രാവിലെ 10 മണിക്ക് ഉറൂസ് കമ്മിറ്റി ചെയർമാൻ ജെ.പി. അബ്ദുല്ല പതാക ഉയർത്തും. 9 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രസിദ്ധ വാഗ്മികളും പണ്ഡിതന്മാരും സയ്യിദുമാരും സംബന്ധിക്കും. അബ്ദുള്ള സലീം വാഫി, മുനീർ ഹുദവി വിളയിൽ, ഡോ: ഹാഫിള് ജുനൈദ് ജൗഹരി അൽ അസ്ഹരി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, എഫ്.ബി മുഹമ്മദ് ജസീൽ കമാലി ഫൈസി, അബ്ദുൽ കരീം ഫൈസി, ഹാരിസ് ഫൈസി അരക്കുപറമ്പ, ഹാഫിള് അബ്ദുശ്ശമ്മാസ് മൗലവി എന്നിവർ പ്രഭാഷണം നടത്തുന്നതാണ്. ബഷീറലി ശിഹാബ് തങ്ങൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പൈക്കം ജുമാ മസ്ജിദ് ഖാസി ഹാജി സയ്യിദ് മുഹമ്മദ് തങ്ങൾ മദനി, ഉറൂസ് കമ്മിറ്റി ചെയർമാൻ ജെ.പി. അബ്ദുള്ള, മഖാം കമ്മിറ്റി പ്രസിഡണ്ട് ബി.എ. അബ്ദുറസാഖ്, ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ഒ.പി ഹനീഫ്, പൈക്കം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി. കുഞ്ഞാമു, ഉറൂസ് കമ്മിറ്റി കൺവീനർ അബൂബക്കർ ബീട്ടിയടുക്ക എന്നിവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0