പതിനാറുകാരൻ കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു

Mar 31, 2026 - 14:05
പതിനാറുകാരൻ കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു

ബദിയഡുക്ക: പതിനാറുകാരൻ ഓടിച്ച കാർ സംഭവത്തിൽ പിതാവിനെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. അട്ക്കസ്ഥല മസ്ജിദിന് സമീപം കുടുപ്പദവ് മടക്കം ഹൗസിലെ ശരീഫി(45)നെതിരെയാണ് കേസ്. ഇന്നലെ വൈകിട്ട് അഡ്വക്കസ്ഥല മസ്ജിദിന് സമീപം ബദിയഡുക്ക പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ പെർള ഭാഗത്ത് നിന്ന് വന്ന ആൾട്ടോ കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാർ ഓടിച്ച പതിനാറുകാരൻ പിടിയിലായത്. തുടർന്ന് കാർ കസ്റ്റഡിയിലെടുക്കുകയും ആർ.സി ഉടമയായ പിതാവിനെതിരെ കേസെടുക്കുകയുമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0