ജലസ്രോതസ്സുകളുടെ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യം: എസ്.വൈ.എസ്
മഞ്ചേശ്വരം: 'ജലം ഓരോ തുള്ളിയും അമൂല്യമാണ്' എന്ന സന്ദേശവുമായി എസ്.വൈ.എസ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജലസംരക്ഷണ ക്യാമ്പയിന് മഞ്ചേശ്വരം ബീച്ചിൽ പ്രൗഢമായ തുടക്കം. ക്യാമ്പയിന്റെ ഉദ്ഘാടനം ഓർഗനൈസിങ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ നിർവ്വഹിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഓരോ വ്യക്തിയും ഇതിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹികം വിഭാഗം ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരികം വിഭാഗം ജില്ലാ സെക്രട്ടറി അഹമ്മദ് ഷെറിൻ ഉദുമ വിഷയവതരണം നടത്തി. മെയ് 15 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലുടനീളം ഭവന സന്ദർശനം, ജലസ്രോതസ്സുകളുടെ ശുചീകരണം, കുടിവെള്ള പദ്ധതികൾ, ജലസംരക്ഷണ സദസ്സുകൾ, വാട്ടർ ബൂത്തുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ സാമൂഹികം വിഭാഗം സെക്രട്ടറി മുനീർ എർമാളം സ്വാഗതവും, ജില്ലാ സാന്ത്വനം പ്രസിഡന്റ് ജബ്ബാർ സഖാഫി പാത്തൂർ നന്ദിയും പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി ഷക്കീർ പെട്ടിക്കുണ്ട്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മൂസ സഖാഫി പൈവളികെ ,മുഹമ്മദ് സഖാഫി കുറ്റ്യാളം, ഖലീൽ മാക്കോട്, സാദിഖ് ആവള തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0