നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങിന് ഇന്ന് തുടക്കമാവും

Mar 30, 2026 - 12:20
നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങിന് ഇന്ന് തുടക്കമാവും

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 85 വയസിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വെച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിങിന് ഇന്ന് തുടക്കമാവും. ഇന്ന് മുതൽ ഏപ്രിൽ നാല് വരെ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 12 ഡി ഫോമിൽ അപേക്ഷിച്ചവർക്കാണ് ഹോം വോട്ടിങ്ങിന് അവസരമുണ്ടാകുക. മൊബൈല്‍ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിങ് നടത്തുന്നത്. പോളിംഗ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. ഹോം വോട്ടിങ് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി യോഗം നടത്തിയതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും ഓരോ ജില്ലകളിലും പൂർത്തീകരിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0