മുഹിമ്മാത്ത് കുല്ലിയ്യ പഠനാരംഭം പ്രൗഢമായി
പുത്തിഗെ: മുഹിമ്മാത്ത് കുല്ലിയ്യ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പഠനാരംഭവും രക്ഷകർത്യ സംഗമവും പ്രൗഢമായി. ഇസ്സുദ്ധീൻ സഖാഫി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പ്രിൻസിപ്പൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പഠനാരംഭത്തിന് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ അബ്ദുറഹ്മാൻ അഹ്‌സനിയുടെ അധ്യക്ഷതയിൽ ഡയറക്ടർ കുഞ്ഞു മുഹമ്മദ് സഖാഫി പറവൂർ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, മൂസ സഖാഫി കളത്തൂർ, അബ്ദുസ്സലാം അഹ്‌സനി കാമിൽ സഖാഫി പഴമള്ളൂർ, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുൽ ഫത്താഹ് സഅദി, ജമാലുദ്ധീൻ സഖാഫി പെർവാഡ്, കുഞ്ഞു മുഹമ്മദ് അഹ്‌സനി, അബ്ദുല്ല അഹ്‌സനി, കബീർ സഅദി മൻച്ചി, മൻഷാദ് അഹ്‌സനി, ലത്തീഫ് സുറൈജി, ഇല്യാസ് ഹിമമി സഖാഫി, അഷറഫ് ഹിമമി സഖാഫിതുടങ്ങിയവർ സംബന്ധിച്ചു. ഉമർ സഖാഫി കർന്നൂർ സ്വാഗതവും ഹസൻ ഹിമമി സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0