ഡീൽ വിവാദങ്ങൾക്ക് പകരം വികസനമാകണം തെരെഞ്ഞെടുപ്പ് ചർച്ച: എസ് വൈ എസ്

Mar 29, 2026 - 17:54
ഡീൽ വിവാദങ്ങൾക്ക് പകരം വികസനമാകണം തെരെഞ്ഞെടുപ്പ് ചർച്ച: എസ് വൈ എസ്

കാസറഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം വികസന രാഷ്ട്രീയത്തിൽ നിന്നും ജനാധിപത്യ മൂല്യങ്ങളിൽ നിന്നും വഴിമാറി 'ഡീൽ' വിവാദങ്ങളിലേക്ക് ചുരുങ്ങുന്നത് ആശങ്കാജനകമാണെന്ന് എസ് വൈ എസ് കാസറഗോഡ് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. തെളിവുകളില്ലാത്ത ആരോപണ പ്രത്യാരോപണങ്ങൾ മതേതര പാർട്ടികളുടെ വിശ്വാസ്യത തകർക്കാനേ ഉപകരിക്കൂ. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വർഗീയ-സാമുദായിക വിഭജനമുണ്ടാക്കാനുള്ള ശ്രമങ്ങളെ ജനം തിരിച്ചറിയണം. വ്യക്തിഹത്യകൾക്ക് പകരം നാടിന്റെ അടിസ്ഥാന പ്രശ്നങ്ങളും ഭരണഘടനാ സംരക്ഷണവും ചർച്ചയാക്കി മാറ്റാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയ്യാറാകണം. പ്രബുദ്ധ കേരളം ഉറ്റുനോക്കുന്നത് ഇത്തരം സർഗാത്മകമായ രാഷ്ട്രീയ സംവാദങ്ങൾക്കാണെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. കാസറഗോഡ് സുന്നി സെന്റർ സെന്റിനറി ഹാളിൽ ചേർന്ന ജില്ലാ പ്രവർത്തക സംഗമം സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവത്തിന്റെ അധ്യക്ഷതയിൽ സമസ്ത ജില്ലാ മുശാവറ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ഉദ്‌ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് മാസ്റ്റർ നേരിക്കോട്, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി ക്ലാസുകൾക്ക് നേതൃത്വം നൽകി. സിദ്ധീഖ് സഖാഫി ബായാർ, താജുദ്ദീൻ സുബ്ബായ്കട്ട ചർച്ചകൾക്ക് നേതൃത്വം നൽകി. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ, അബ്ദുൽ റസാഖ്‌ സഖാഫി കൊട്ടക്കുന്ന്, അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാർ, ഹാരിസ് ഹിമമി സഖാഫി, അബ്ദുൽ ജബ്ബാർ സഖാഫി, അഹ്‌മദ്‌ ഷെറീൻ, ഫാറൂഖ്‌ കുബണൂർ സംബന്ധിച്ചു. ശകീർ പെട്ടിക്കുണ്ട് സ്വാഗതവും അബ്ദുൽ അസീസ് സഖാഫി മച്ചാമ്പാടി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0