തണ്ണീര്‍ പന്തലൊരുക്കി എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിള്‍

കുമ്പഡാജെ: എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന തണ്ണീര്‍ പന്തല്‍ കുമ്പഡാജെ സര്‍ക്കിളില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊടും ചൂടില്‍ ദാഹമകറ്റാന്‍ ആശ്വാസമാവുകയാണ് ഓരോ സര്‍ക്കിളിലെയും തണ്ണീര്‍ പന്തലുകള്‍. എസ് വൈ എസ് ജില്ലാ കമ്മിറ്റിയംഗം സിദീഖ് ഹനീഫി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുറസാഖ്, അസീസ് ഹിമമി, ഉമര്‍ ഹിമമി, അബൂബക്കര്‍ ഹിമമി, ലത്തീഫ് ഗോളിക്കട്ട സംബന്ധിച്ചു.
What's Your Reaction?






