യു എസ്, ഇസ്‌റാഈല്‍ സംഘര്‍ഷത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടു; സർവ്വകലാശാലകള്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഇറാനിലെ ബുഷെഹര്‍ പ്രവിശ്യയില്‍ യു എസ്, ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്‌റാഈല്‍, യു എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇസ്‌റാഈലിനെതിരെ യെമനിലെ ഹൂതികള്‍ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ആക്രമണവും അധിനിവേശ ശ്രമങ്ങളും ഇസ്‌റാഈല്‍ അവസാനിപ്പിക്കുന്നതു വരെ പ്രത്യാക്രമണങ്ങള്‍ തുടരുമെന്നാണ് ഹൂതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0