എസ്.വൈ.എസ് ജലസംരക്ഷണ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം ഇന്ന് 

Mar 28, 2026 - 14:59
Mar 28, 2026 - 15:02
എസ്.വൈ.എസ് ജലസംരക്ഷണ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം ഇന്ന് 

കാസറഗോഡ്: ‘ജലം ഓരോ തുള്ളിയും അമൂല്യമാണ്’ എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 'ജലസംരക്ഷണ ക്യാമ്പയിൻ' കാസർഗോഡ് ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം മഞ്ചേശ്വരം ബീച്ചിൽ നടക്കും. ക്യാമ്പയിൻ മെയ് 15 വരെ നീണ്ടുനിൽക്കും. ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങളാണ് ജില്ലയിലുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്. ബോധവൽക്കരണത്തിനായി ഭവന സന്ദർശനം, ജലസ്രോതസ്സുകളുടെ ശുചീകരണം, ആവശ്യക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള കുടിവെള്ള പദ്ധതികൾ, പൊതുസ്ഥലങ്ങളിൽ കുടിവെള്ള വിതരണത്തിനായി വാട്ടർ ബൂത്തുകൾ, വിവിധ തലങ്ങളിൽ ജലസംരക്ഷണ സദസ്സുകൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ പ്രമുഖ സാമൂഹിക-സാംസ്കാരിക നേതാക്കളും എസ്.വൈ.എസ് ഭാരവാഹികളും സാന്ത്വനം, സെന്റിനറി വോളന്റിയർമാരും സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0