തൊക്കോട്ട് യുവാവിന്റെ കൊലപാതകം; അക്രമി സംഘം സഞ്ചരിച്ച കാർ പിടിയിൽ
തലപ്പാടി: ഇന്നലെ പുലർച്ചെ തൊക്കോട്ട് യുവാവിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ വിട്‌ളയിൽ പിടിയിലായി. ഉച്ചിലക്കടുത്ത് മുള്ളുഗുഡ്ഡെയിലെ ടാലന്റ് ആരിഫ് എന്ന ആരിഫ് ഹുസൈനെ (42) കൊലപ്പെടുത്തിയ കേസിലാണ് നിർണ്ണായക തെളിവായ കാർ കസ്റ്റഡിയിലെടുത്തത്. ആരിഫിനെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്തിയ ശേഷം പ്രതികൾ അതേ കാറിൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അതിനിടെയാണ് വിട്‌ള പോലീസ് സ്റ്റേഷൻ പരിധിയിലെ ബുഡോളിയിൽ ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ വിട്‌ള ഇൻസ്പെക്ടരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വാഹനം പിടികൂടുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിക്കാണ് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മംഗളൂരുവിലേക്ക് കടവിലെ മീൻ കച്ചവടത്തിനായി പോകുമ്പോൾ ആരിഫിനെ കാറിൽ പിന്തുടർന്നെത്തിയ സംഘം തൊക്കോട് ഫ്ലൈ ഓവറിൽ വെച്ച് ബൈക്ക് തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആരിഫ് ഹുസൈൻ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0