രാജ്യത്ത് ലോക്ഡൗണ്‍ പരിഗണനയിലില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Mar 27, 2026 - 14:14
രാജ്യത്ത് ലോക്ഡൗണ്‍ പരിഗണനയിലില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും വ്യാജവാർത്തകൾ സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ആവശ്യപ്പെട്ടു. 'ആഗോള സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഊർജ്ജം, വിതരണ ശൃംഖലകൾ, അവശ്യ സാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഞങ്ങൾ തത്സമയം നിരീക്ഷിച്ചുവരികയാണ്. ഇന്ധനം, ഊർജ്ജം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നു. ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ പൂർണ്ണ സജ്ജമാണ്- കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0